Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Schools

Thrissur

വിദ്യാലയങ്ങളിൽ വാർഷികം

നെ​ല്ല​ങ്ക​ര കാ​ൽ​ഡി​യ​ൻ സ്കൂ​ൾ


നെ​ല്ല​ങ്ക​ര: കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ ച​ർ​ച്ച് സ്കൂ​ളി​ലെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യാ​ലി​സി​സ് ചി​കി​ത്സ​യ്ക്കാ​യി പ​തി​നാ​യി​രം രൂ​പ നെ​ല്ല​ങ്ക​ര മാ​ർ തി​മോ​ത്തി​യോ​സ് ചാ​രി​റ്റ​ബി​ൾ ഹോ​സ്പി​റ്റ​ലി​നു കൈ​മാ​റി. ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ഒൗ​ഗി​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ ഡോ. ​ഒ.​യു. ജി​ൻ​സി ശ​താ​ബ്ദി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ജീ​സ് ജോ​ർ​ജ് ബ​ലൂ​ണു​ക​ൾ പ​റ​ത്തി സ​ന്തോ​ഷം​പ​ങ്കി​ട്ടു. അ​ബി ജെ. ​പൊ​ൻ​മ​നി​ശേ​രി, ഗി​ഫ്റ്റ്സ​ണ്‍ കെ. ​ജോ​സ​ഫ്, പ്രി​ൻ​സി ഐ​സ​ക്, തി​മോ​ത്തി വ​ട​ക്ക​ൻ, സ്കൂ​ൾ ലീ​ഡ​ർ എ.​ജെ. ജു​വ​ൽ​മേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ബി ഫ്രാ​ൻ​സി​സ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് വി.​ജി. റീ​ന, സീ​നി​യ​ർ സ്റ്റാ​ഫ് അ​സി​സ്റ്റ​ന്‍റ് കെ. ​പ്രി​ൻ​സി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ന്മേ​നാ​ട് സെ​ന്‍റ് ലൂ​യി​സ് എ​ൽ​പി സ്കൂ​ൾ

വെ​ന്മേ​നാ​ട്: സെ​ന്‍റ് ലൂ​യി​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ 122ാം വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃദി​ന​വും 35 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ശേ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​എ​ഫ്. ജ​യ്സ​ൺ മാ​സ്റ്റ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക്ലെ​മ​ന്‍റ് ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സി.​എ​ഫ്. ജെ​യ്സ​ൺ മാ​സ്റ്റ​റു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം തൃ​ശൂ​ർ അ​തി​രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​യ് അ​ട​മ്പു​കു​ളം നി​ർ​വ​ഹി​ച്ചു.

പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ന്‍റോ ലി​ജോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ല്ല​ശേ​രി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷീ​ബ ചാ​ക്കോ സ​മ്മാ​ന​ദാ​നം ന​ട​ത്തി. മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ന​സീ​മ ഹാ​രി​സ്, പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഹ​ബീ​ബ് ഇ​ബ്രാ​ഹിം, മാ​നേ​ജിം​ഗ് ട്ര​സ്റ്റി ജ​യ്സ​ൺ വ​ടു​ക്കൂ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ന പ്രേം​ജി​ത്ത്, റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക റോ​സി ടീ​ച്ച​ർ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി വി​ൻ​സി ടീ​ച്ച​ർ, സ്കൂ​ൾ ലീ​ഡ​ർ കെ.​പി. നൈ​നി​ക, ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ജി​നി, സൗ​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ശ്രീ ​സി എ​ഫ് ജ​യ്സ​ൺ മാ​സ്റ്റ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ആ​റ്റു​പു​റം സെ​ന്‍റ്് ആ​ന്‍റ്ണി​സ് എ​ൽപി ​സ്കൂ​ൾ

പു​ന്ന​യൂ​ർക്കു​ളം: ആ​റ്റു​പു​റം സെ​ന്‍റ്് ആ​ന്‍റ​ണി​സ് എ​ൽപി ​സ്കൂ​ൾ​ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. വ​ട​ക്കേ​കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൽ​സി ബാ​ബു​ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​ഡെ​ന്നീ​സ് മാ​റോ​ക്കി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. വി.​കെ. സോ​ഫി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചാ​വ​ക്കാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.കെ. ​ഷി​ബു സ​മ്മാ​ന​ദാ​നം ന​ട​ത്തി. വി​ര​മി​ക്കു​ന്ന യു​കെ​ജി അ​ധ്യാ​പി​ക ആ​നി ജോ​സി​ന് യാ​ത്ര​യ​യ​പ്പും ഉ​പ​ഹാ​ര​വും ന​ൽ​കി.

പ്ര​ധാ​ന​ധ്യാ​പി​ക മ​ഞ്ജു ആ​ന്‍റണി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ നി​ഷി​ത ബാ​ബു, ട്ര​സ്റ്റി സി.വി. ​ജേ​ക്കബ്, ​പിടിഎ പ്ര​സി​ഡന്‍റ് ദി​നേ​ഷ് ജി ​നാ​യ​ർ, എംപിടിഎ പ്ര​സി​ഡ​ന്‍റ് ര​ഹ​ന രാ​ജീ​വ്, സ്റ്റാ​ഫ് പ്ര​തി​നി​ധി​ കെ.എ​ഫ്. ലീ​ന, ലീ​ഡ​ർ കെ. ​എ​സ്. കി​ഷാ​ൻ, എ​ൻ.​കെ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

പു​റ്റേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ

പു​റ്റേ​ക്ക​ര: സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും സേ​വ​ന​ത്തി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന സി​റ്റ​ർ റി​നി മ​രി​യ, എം.​ജെ. ഷീ​ന എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ആ​ഘോ​ഷി​ച്ചു. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഫോ​ൺ​സി മ​രി​യ, മു​ൻ എം​പി ര​മ്യ ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള സു​ബ്ര​മ​ണ്യ​ൻ, വി​കാ​രി ഫാ. ​ബാ​ബു അ​പ്പാ​ട​ൻ, ബ്ലോ​ക്ക് മെ​മ്പ​ർ എ​ൻ.​കെ. രാ​ജു, വാ​ർ​ഡ് മെ​മ്പ​ർ മേ​രി പോ​ൾ​സ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ജെ. സി​ജോ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ​ർ​സാ​ന റ​ഫീ​ഖ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ആ​ൻ​സി​റ്റ റോ​സ്, സ്കൂ​ൾ ലീ​ഡ​ർ ആ​രാ​ധ്യ ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up